28.8 C
Saudi Arabia
Monday, July 7, 2025
spot_img

മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം: സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി

തൃ​ശൂ​ര്‍: പത്രപ്രവർത്തരെ ക​യ്യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ അന്വേഷണം തുടങ്ങി. തൃ​ശൂ​ര്‍ സി​റ്റി എ​സി​പിയാണ് അന്വേഷണം തുടങ്ങിയത്. പോ​ലീ​സ് ക​മ്മീ​ഷ്ണ​റുടെ നിർദേശ പ്രകാരമാണ് അന്വേഷണം നടത്തുന്നത്.

കയ്യേറ്റത്തിനെതിരെ അന്വേഷണമാവശ്യപ്പെട്ട് അ​നി​ല്‍ അ​ക്ക​ര​യാണ് പരാതി നൽകിയത്. പ​രാ​തി​യി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണമാണ് ഇപ്പോൾ ന​ട​ത്തു​ന്ന​ത്. വ്യാ​ഴാ​ഴ്ച അ​നി​ൽ അ​ക്ക​രെ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ആവശ്യമെങ്കിൽ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്നും മൊ​ഴി​യെ​ടു​ക്കുമെന്നും പോലീസ് അറിയിച്ചു.

തൃ​​​​ശൂ​​​​ർ രാ​​​​മ​​​​നി​​​​ല​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​യ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​കർക്ക് നേരെയാണ്  സുരേഷ് ഗോപി പ്രതികരിച്ചത്. ചൊവ്വാഴ്ച ഉ​​​​ച്ച​​​​ക്കായിരുന്നു സംഭവം നടന്നത്. വ​​​​ഴി എ​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണെ​​​​ന്നും പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ൻ സൗ​​​​ക​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും പ​​​​റ​​​​ഞ്ഞ് ദേഷ്യപ്പെട്ട് വാ​​​​ഹ​​​​ന​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്തു​​​​നി​​​​ന്നാണ് കേന്ദ്രമന്ത്രി പത്രപ്രവർത്തകരെ  ത​​​​ള്ളി​​​​മാ​​​​റ്റി​​​​യ​​​​ത്.

ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ മു​​​​കേ​​​​ഷ് രാ​​​​ജി​​​​വെക്ക​​​​ണ​​​​മോ​​​​യെ​​​​ന്ന പത്ര ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രുടെ ചോദ്യത്തിനാണ് സു​​​​രേ​​​​ഷ് ഗോ​​​​പി ദേഷ്യപ്പെട്ടത്. തുടർന്ന്  ചോദ്യം ചോ​​​​ദി​​​​ച്ച​​​​വ​​​​രെ ത​​​​ള്ളു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ബ​​​​ല​​​​പ്ര​​​​യോ​​​​ഗ​​​​ത്തി​​​​നു​​​​ശേ​​​​ഷം എ​​​​ന്‍റെ വ​​​​ഴി എ​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണെന്നും പറഞ്ഞു ഔ​​​​ദ്യോ​​​​ഗി​​​​ക വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ക​​​​യ​​​​റി​​​​ സു​​​​രേ​​​​ഷ് ഗേ​​​​പി  മ​​​​ട​​​​ങ്ങിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles