ജിദ്ദ: വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി. ജിദ്ദ നവോദയ സഫ ഏരിയക്ക് കിഴിലുള്ള വിവിധ യൂണിറ്റുകൾ ബിരിയാണി ചലഞ്ചിലൂടെയും, സ്ക്രാപ് ചലഞ്ചിലൂടെയും സാമ്പത്തികമായും സമാഹരിച്ച തുകയാണ് കൈമാറിയത്. ജിദ്ദ നവോദയ കേന്ദ്ര ഓഫീസില്‍ നടന്ന ചടങ്ങിൽ സഫാ ഏരിയയിലെ മുതിര്‍ന്ന സഖാവ് മുജീബുറഹ്മാൻ സി എം അതിക്കൽ ജിദ്ദ നവോദയ സെൻട്രൽ കമ്മിറ്റി ട്രഷറർ സഃ സി എം അബ്ദുറഹ്മാന് 10,045 റിയാൽ കൈമാറി.
സഹകരിച്ച സഹായിച്ച എല്ലാവര്‍കും നവോദയ നന്ദി അറിയിച്ചു. ചടങ്ങിൽ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ, ഏരിയ പ്രസി ജലീൽ, ബഹവുദ്ദീൻ, റഷീദ്, റഫീഖ്, ഫുള്ളായിൽ, ഇർഫാൻ, കുലൈസ് യൂണിറ്റ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.