കൊല്ലം: ‘ബ്രോ ഡാഡി’ സിനിമാ സെറ്റിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി. ശീതള പാനീയത്തിൽ മയക്കു മരുന്ന് കലർത്തിയ ശേഷമാണ് പീഡനം നടന്നെതെന്നും ഒരു സ്വകാര്യ ചാനലിനോട് യുവതി പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെയാണ് യുവതി പരാതി നൽകിയത്.
മൻസൂറിനെതിരെ പരാതി പറഞ്ഞിട്ടും ഇയാളെ ‘എമ്പുരാന്‍’ സിനിമയുടെ ഭാഗമാക്കിയെന്നും യുവതി പറഞ്ഞു. പിന്നീട് മൻസൂറിനെ സിനിമയില്‍ നിന്ന് മാറ്റിയെന്ന് അണിയറക്കാര്‍ അറിയിച്ചു. ഇതോടെ തന്റെ കുടുംബജീവിതം തകര്‍ന്നെന്നും ഇപ്പോൾ വിവാഹ മോചന കേസ് നടന്നുവരികയാണ്.
പ്രതിയെ സംരക്ഷിക്കുന്നത് സി പി എം കൊല്ലം ലോക്കല്‍ കമ്മിറ്റിയംഗമാണെന്നും യുവതി പരാതിപ്പെട്ടു. പാർട്ടിയുടെ ഉയർന്ന നേതൃത്വത്തെ ബന്ധപ്പെട്ടെങ്കിലും നീതി കിട്ടിയില്ലെന്നും മുഖ്യമന്ത്രിക്കും മന്ത്രി ചെറിയാനും പരാതി നല്കിയിരുന്നെങ്കിലും ആരും സഹായിച്ചില്ലെന്നും യുവതി പറഞ്ഞു.
ജീവനിൽ കൊതിയുള്ളത് കൊണ്ട് ഒളിച്ചു താമസിക്കുകയാണെണ്. സി പി എമ്മാണ് മൻസൂറിനെ സംരക്ഷിക്കുന്നതെന്നും ഇന്ന് തന്നെ എസ് എ ടിക്ക് പരാതി നൽകുമെന്നും യുവതി പ്രതികരിച്ചു.