മുംബൈ : ഇതിഹാസ ഭരണാധികാരി ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന് വീണതിൽ പ്രധാനമന്ത്രി മാപ്പ് അപേക്ഷിച്ചു. രാജ്‌കോട്ട് കോട്ടയിലെ പ്രതിമ ഉദ്ഘാടനം ചെയ്ത് എട്ട് മാസത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് തകർന്നു വീണത്. എല്ലാവരോടും കൂടാതെ എല്ലാവരോടും മാപ്പ് ചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
“ഛത്രപതി ശിവാജി മഹാരാജിനെ തങ്ങളുടെ ദൈവമായി കണക്കാക്കുകയും ആഴത്തിൽ വേദനിക്കുകയും ചെയ്യുന്നവരോട് ഞാൻ തല കുനിച്ച് മാപ്പ് ചോദിക്കുന്നു. നമ്മുടെ മൂല്യങ്ങൾ വ്യത്യസ്തമാണ്. നമുക്ക് നമ്മുടെ ദൈവത്തേക്കാൾ വലുതായി മറ്റൊന്നുമില്ല ” എന്നാണ് പ്രധാനമന്ത്രി മോദി മഹാരാഷ്ട്രയിലെ പാൽഘറിൽ പറഞ്ഞത്.
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ ഛത്രപതി ശിവജി മഹാരാജിൻ്റെ 35 അടി ഉയരമുള്ള പ്രതിമ ഓഗസ്റ്റ് 26 നാണ് തകർന്ന് വീണത്. തുരുമ്പെടുത്ത നട്ടുകളും ബോൾട്ടുകളും പ്രതിമയുടെ സ്ഥിരതയ്ക്ക് അപകടമുണ്ടാക്കുമെന്ന് പലരും റിപ്പോർട്ട് ചെയ്‌തെങ്കിലും മുന്നറിയിപ്പുകൾ അവഗണിച്ചതായി വിമർശകർ പറയുന്നു.
പ്രതിപക്ഷ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം പ്രതിമ നിർമ്മാണ വിഷയത്തിൽ സർക്കാർ അഴിമതി നടത്തിയതായി ആരോപിച്ചു, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവയ്ക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ട്.