ന്യൂ ഡൽഹി : രോഹിണിയിലെ പ്രശാന്ത് വിഹാർ ഏരിയയിലെ സിആർപിഎഫ് സ്കൂളിന് സമീപം ഞായറാഴ്ച രാവിലെയാണ് ദുരൂഹമായ സ്ഫോടനം നടന്നത്. എന്നാൽ, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
സ്‌ഫോടനത്തിൻ്റെ കാരണം കണ്ടെത്താൻ ഫയർ എഞ്ചിനുകളും ബോംബ് സ്‌ക്വാഡും പോലീസ് ഫോറൻസിക് സംഘവും ഉൾപ്പെടെയുള്ള അത്യാഹിത വിഭാഗത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. സ്‌ഫോടനത്തിൽ സ്‌കൂൾ മതിലിനും സമീപത്തെ കടകൾക്കും പാർക്ക് ചെയ്‌തിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. പടക്കമാണ് സ്പോടന കാരണമെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ 7:50 നാണ് സ്‌ഫോടനത്തെ കുറിച്ച് ലഭിച്ചത്. അന്വേഷണത്തിനായി രണ്ട് ഫയർ എഞ്ചിനുകൾ അയച്ചതായും . തീപിടിത്തോ പരിക്കുകളോ ഇല്ലന്ന് ഡൽഹി ഫയർ സർവീസസ് സ്ഥിരീകരിച്ചു, ഫോറൻസിക് ടീമും ക്രൈം യൂണിറ്റും സ്ഫോടന സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ സ്ഥലത്തുണ്ട്. ക്രൈംബ്രാഞ്ചിലെയും സ്‌പെഷ്യൽ സെല്ലിലെയും ഉൾപ്പെടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
സ്ഫോടനം നടന്ന സ്ഥലം പോലീസ് വളഞ്ഞിട്ടുണ്ട്. അഗ്നിശമന സേനാ സംഘം സ്ഥലത്തുണ്ട്. സ്‌ഫോടനത്തിൻ്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്,” പോലീസ് കൂട്ടിച്ചേർത്തു.