35 C
Saudi Arabia
Friday, October 10, 2025
spot_img

തലസ്ഥാന നഗരിയുടെ വായുവിൽ മാലിന്യ തോത് ക്രമാധീതമായി വർദ്ദിക്കുന്നു.

ന്യൂ ഡൽഹി : ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും വായുവിൻ്റെ ഗുണനിലവാരം തുടർച്ചയായ രണ്ടാം ദിവസവും ‘വളരെ മോശം’ വിഭാഗത്തിൽ തുടരുന്നു, എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ ) പ്രകാരം രാവിലെ 8 മണിയോടെ 317 ൽ എത്തി. നിരവധി ഇടത്ത് ലെവൽ 320 കവിഞ്ഞു, ആനന്ദ് വിഹാറിലെ മലിനീകരണ തോത് 378-ൽ എത്തി. പരമാവധി 200 എക്യുഐ വരെയാണ് മിതമായ നിരക്കായി കണക്കാക്കുന്നത്.

ഇന്ദിരാഗാന്ധി എയർപോർട്ടിൽ 31. അലിപൂർ 322, ദ്വാരക 324, ബവാന 350, ധ്യാൻ ചന്ദ് സ്റ്റേഡിയം 328 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്. അതേസമയം, സെൻട്രൽ വാച്ച്‌ഡോഗ് പ്രഖ്യാപിച്ച മലിനീകരണ വിരുദ്ധ നിയന്ത്രണങ്ങൾ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (ജിആർഎപി) രണ്ടാം ഘട്ടം ഇന്ന് മുതൽ നഗരത്തിൽ പ്രാബല്യത്തിൽ വരും.

കുറ്റിക്കാടുകൾ കത്തിക്കുന്നതാണ് വായൂ മലിനീകരണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതും മറ്റൊരു കാരണമാണ്. പ്രതികൂലമായ കാറ്റ് തുടരുന്നതിനാൽ വരും ദിവസങ്ങളിൽ സൂചിക 400 കവിയുമെന്ന് പ്രതീക്ഷിക്കുന്നു. മന്ദഗതിയിലുള്ള കാറ്റിൻ്റെ വേഗതയും ഉയർന്ന ആർദ്രതയും പോലെയുള്ള പ്രതികൂല കാലാവസ്ഥാ ഘടകങ്ങൾ വായുവിൽ മലിനീകരണത്തിന് കാരണമാകുന്നുണ്ട്.

മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, തുറന്ന ഭക്ഷണശാലകൾ, ഡീസൽ ജനറേറ്റർ സെറ്റുകൾ (അടിയന്തര സേവനങ്ങൾ ഒഴികെ) തന്തൂർ ഉൾപ്പെടെയുള്ള കൽക്കരി, വിറക് എന്നിവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles