30.1 C
Saudi Arabia
Friday, August 22, 2025
spot_img

ഖാലിസ്ഥാൻ വാദി നിജ്ജർ വധത്തിൽ അമിത്ഷാക്ക് പങ്കെന്ന് കാനഡ

ന്യൂഡൽഹി: ഖാലിസ്ഥാൻ വിഘടനവാദി നൈജറിനെ കാനഡയുടെ മണ്ണിൽ വധിക്കാനുള്ള ഗൂഢാലോചനക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തര അമിത്ഷായാണെന്ന് കാനഡ. ആരോപണത്തിന് പിന്നാലെ കനേഡിയൻ ഹൈ കമ്മീഷൻ പ്രതിനിധികളെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുയും ചെയ്തു. ഇതിന് പുറമെയാണ് നയതന്ത്ര കുറിപ്പും ഇന്ത്യ കൈമാറിയത്.

വാഷിംഗ്‌ടൺ പോസ്റ്റാണ് കനേഡിയൻ സർക്കാരിന്റെ അമിത്ഷാക്ക് എതിരായുള്ള ആരോപണം ആദ്യമായി റിപ്പോർട്ട് ചെയ്തത്. കനേഡിയൻ വിദേശ കാര്യമന്ത്രി ഡേവിഡ് മോറിസൺ പിന്നീടാണ് വാർത്തക്ക് ഔദ്യോഗിക സ്ഥിരീകരണം നൽകിയത്. അദ്ദേഹം പാർലമെന്റിന്റെ ദേശീയ സുരക്ഷ സമിതിയെ വിവരം അറിയിക്കുകയായിരുന്നു.

കനേഡിയൻ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നതാലി ഡൂയിനും വാർത്തക്ക് സ്ഥിരീകരണം നൽകിയിട്ടുണ്ട്. എന്നാൽ അമിത്ഷായുടെ പങ്കിനെ കുറിച്ചുള്ള വിവരങ്ങളോ തെളിവുകളോ അവർ പുറത്തുവിട്ടിട്ടില്ല.

2023 ജൂണിൽ സറേയിൽ കൊല്ലപ്പെട്ട ഖാലിസ്ഥാൻ വിഘടിത നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിങ് നിജ്ജറിന്റെ വധത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആ വർഷം സെപ്റ്റംബറിൽ തന്നെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. നിജ്ജറുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹകരിക്കണമെന്ന് കാനഡ ഇന്ത്യയോട് ആവശ്യപ്പെട്ടെങ്കിലും ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു ഇന്ത്യ നിസ്സഹകരിക്കുകയായിരുന്നുവെന്നും കാനഡ ആരോപിച്ചു.

നയതന്ത്ര പ്രതിനിധികൾക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ മുൻപ് സംഭവത്തിന്റെ ഉത്തരവാദിത്വം ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ കനേഡിയൻ പോലീസ് ശ്രമിച്ചിരുന്നുവെന്ന് നതാലി ഡൂയിൻ പറഞ്ഞു. ഇന്ത്യൻ സുരക്ഷ ഉപദേഷ്ടാവ് അജിത് ഗോയലുമായി സിംഗപ്പൂരിൽ വെച്ചും ഈ വിഷയം സംസാരിച്ചിരുന്നെങ്കിലും സഹകരണം ഉണ്ടാവാത്തത് കൊണ്ടാണ് മാധ്യമങ്ങളിലൂടെ വിഷയം പുറത്ത് വിടാൻ തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles