കുവൈത്ത്: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രവാസികളെ കള്ളക്കേസിൽ കുടുക്കി സാമ്പത്തിക ചൂഷണം നടത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥന് തടവും പിഴയും വിധിച്ചു കോടതി. അഞ്ചു വർഷം തടവും രണ്ടായിരം ദീനാർ പിഴയുമാണ് കുവൈത്ത് ക്രിമിനൽ കോടതി വിധിച്ചത്.
പ്രവാസികളുടെ വാഹനങ്ങളിൽ നിന്നും മദ്യം പിടിച്ചെ ന്ന പേരിൽ കള്ളക്കേസ് ചുമത്തി അറസ്റ്റു ചെയ്യുകയും നാടു കടത്താതിരിക്കാൻ അവരിൽ നിന്നും പണം ആവശ്യപ്പെട്ട് ഭീഷണിപെടുത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു ഇയാളുടെ തട്ടിപ്പ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ ആവശ്യം നിരസിച്ചു ഒട്ടനേകം പ്രവാസികൾ നാട് കടത്തലിനെ വിധേയരായിട്ടുണ്ട്. അതിൽ കൂടുതലും ഏഷ്യൻ വംശജരാണെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് ഷെയ്ഖ് ഫഹദ് അൽ യൂസഫറിന്റെ നിർദ്ദേശപ്രകാരം ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.