ഷാർജ: ഷീസ് വിനോദസഞ്ചാര മേഖലയിൽ മൊബൈൽ പോലീസ് സ്റ്റേഷൻ ആരംഭിച്ചു. സന്ദർശകർക്കും സ്വദേശീയവർക്കും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് പോലീസ് സ്റ്റേഷൻ ആരംഭിച്ചത്. ഷീസ് മാർക്കറ്റ്, ഷീസ് പാർക്ക്, അൽ റഫീസ് ഡാം റെസ്റ്റ് ഏരിയ തുടങ്ങിയ വിനോദ സഞ്ചാര മേഖലയിൽ ശൈത്യ കാലത്ത് നല്ല തിരക്കാണ് അനുഭവപ്പെടാറ്.
സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് ഷീസ് ടൂറിസ്റ്റ് മേഖലകളിലും നഗര കവാടങ്ങളിലും മൊബൈൽ പോലീസ് പട്രോളിംഗ് നടത്തും. അടിയന്തിര ഘട്ടങ്ങളിൽ സഹായം എത്തിക്കുകയും നിർദ്ദേശങ്ങൾ നൽകുകയുമാണ് മൊബൈൽ പോലീസിന്റെ പ്രധാന ദൗത്യം. സന്ദർശകരുടെ അന്വേഷങ്ങൾക്ക് മറുപടി നൽകുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യും