അൽ ഹസ്സ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, സ്വാതന്ത്ര്യ സമര നായകനുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിൻ്റെ നൂറ്റിമുപ്പത്തി അഞ്ചാമത് ജന്മദിനം ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) സൗദി അൽ ഹസ്സ കമ്മിറ്റി വ്യത്യസ്തമായ പരിപാടികളോടെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
3 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി കളറിംഗ്, പെൻസിൽ ഡ്രോയിംഗ്, പെയ്ൻ്റിംഗ്, പ്രസംഗ മത്സരം എന്നീ മത്സരങ്ങളിലായി നൂറിൽ പരം കുട്ടികൾ പങ്കെടുത്തു. മുബാറസ് നെസ്റ്റോ ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ആഘോഷ പരിപാടികളിൽ അൽ ഹസ്സയിലെ പ്രവാസി മലയാളി കുടുംബങ്ങൾ പങ്കെടുത്തു.
ജ്വിൻ്റിമോൾ, സോണിയ, ബിൻസി,ഷീജാ ഷിജോ, അമീറ സജീം, ജസ്ന മാളിയേക്കൽ, റുക്സാന റഷീദ്, സെബി ഫൈസൽ, ഹുസ്നി അലി,എന്നിവർ വിവിധ മത്സര പരിപാടികളുടെ കോർഡിനേറ്റേർസും, അധ്യാപകരായ തോജോ അലക്സ്, ബിജു, ഷാജു ടി അബ്രഹാം, ഷിബ ഷാജു, സിജിന, ലതിക അനിരുദ്ദൻ എന്നിവർ വിധികർത്താക്കളുമായിരുന്നു.
മത്സര പരിപാടികൾക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ അൽ അഹ്സ ഒഐസിസി വൈസ് പ്രസിഡൻ്റ് റഫീഖ് വയനാട് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അർശദ് ദേശമംഗലം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശാഫി കൂദിർ, മോഡേൺ ഇൻ്റർ നാഷണൽ സ്കൂൾ ഹെഡ്മാസ്റ്റർ തോജോ അലക്സ്, ലിജു വർഗ്ഗീസ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.ഉമർ കോട്ടയിൽ സ്വാഗതവും, ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.
നിസാം വടക്കേകോണം, റഷീദ് വരവൂർ ,ഷിബു സുകുമാരൻ, ഹഫ്സൽ മേലേതിൽ, ഷാനി ഓമശ്ശേരി, മൊയ്തു അടാടിയിൽ,മുരളീധരൻ ചെങ്ങന്നൂർ, നൗഷാദ് താനൂർ, റിജോ ഉലഹന്നാൻ, സിജൊ രാമപുരം, ജിബിൻ മാത്യു, ബാബു സനയ്യാ, സബാസ്റ്റ്യൻ വി.പി, അനീഷ് സനയ്യ, സജീം കുമ്മിൾ, പ്രദീപ് ശാസ്താംകോട്ട, മഞ്ജു നൗഷാദ് എന്നിവർ നേതൃത്വം നൽകി.