അഹമ്മദാബാദ്: ഗുജറാത്തിൽ റാഗിംഗിങ്ങിനിടെ മെഡിക്കൽ വിദ്യാർഥി മരണപെട്ടു. പത്താൻ ജില്ലയിലെ ജിഎംആർഎസ് മെഡിക്കൽ കോളേജിലാണ് സംഭവം റാഗിംഗിൽ എംബിബിഎസ് വിദ്യാർഥി അനിൽ മൈതാനിയ(18) എന്ന വിദ്യാർഥിയാണ് മരണപ്പെട്ടത്. ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം.
ജൂനിയറായ അനിലിനെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തിരുന്നു. മൂന്നു മണിക്കൂറുകളോളം അനിലിനെ നിർത്തിയതായി കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ഇതിന്ന് പിന്നാലെ അനിൽ തളർന്ന് വീഴുകയും മരിക്കുകയുമായിരുന്നു.
കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ് നടക്കുന്നതായി ജൂനിയർ വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട സീനിയർ വിദ്യാർഥികൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് കോളേജ് ഡീൻ ഡോ. ഹർദിക് ഷാ പറഞ്ഞു.