28.5 C
Saudi Arabia
Friday, August 22, 2025
spot_img

വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് പ്രതി; മൃതദേഹം കണ്ടെത്തി.

ആലപ്പുഴ: കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ വിജയലക്ഷ്‌മി (58)യെ സുഹൃത്ത് കൊന്നു കുഴിച്ചുമൂടിയതാണെന്ന് സ്ഥിരീകരണം. ഇരുവരും തമ്മിൽ നടന്ന വാക്ക് തർക്കം കൊലപാതകത്തിലെത്തുകയായിരുന്നു. സുഹൃത്തായ അമ്പലപ്പുഴ കരൂർ സ്വദേശി ജയചന്ദ്രനെ പോലീസ് മൂന്ന് ദിവസം മുൻപ് കസ്റ്റഡിയിടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ ഇയാൾ കുറ്റം സമ്മതിച്ചത്. ജയചന്ദ്രന്റെ വീട്ടിൽ നിന്നും മൃതദേഹാം കണ്ടെത്തി.

വിജയലക്ഷ്മിയെ കാണാനില്ലെന്ന് കാണിച്ചു നവംബർ പത്തിനാണ് സഹോദരി പോലീസിൽ പരാതി നൽകുന്നത്. ഇവർ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയിരുന്നു.

അതിനിടെ എറണാകുളം പോലീസിന് വിജയലക്ഷ്മിയുടെ മെബൈൽ ഫോൺ കളഞ്ഞുകിട്ടി. ഈ ഫോണുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവരുമായി നിരന്തരം ബന്ധപെട്ടിരുന്ന ജയചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. ഇവർ തമ്മിലെ അടുപ്പത്തിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം. വിജയലക്ഷ്മിക്ക് രണ്ട് മക്കളുണ്ട്. ജയചന്ദ്രന് ഭാര്യയും ഒരു മകനുമുണ്ട്.

Related Articles

- Advertisement -spot_img

Latest Articles