കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ ഹോം നഴ്‌സ് അറസ്റ്റിൽ. തിരുവനതപുരം പാറശാല സ്വദേശി റംഷാദിനെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കലൂർ കറുകപ്പിള്ളിയിലെ വീട്ടിൽ നിന്നാണ് സ്വർണവും പണവും നഷ്ടപെട്ടത്. കിടപ്പുമുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 35 ഗ്രാം സ്വർണവും 7500 രൂപയും നഷ്ടപ്പെട്ടതായി ഞായാറഴ്ചയാണ് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് മഅദനിയുടെ മകൻ സ്വലാഹുദ്ധീൻ അയ്യൂബി എളമക്കര പോലീസിൽ പരാതിപ്പെടുകയായിരുന്നു.
വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഹോം നഴ്‌സായ റംഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചുവെക്കുകയായിരുന്നു. വിവിധസ്റ്റേഷനുകളിലായി റംഷാദിനെതിരെ 30 മോഷണകേസുകൾ നിലവിലുണ്ട്.