28.8 C
Saudi Arabia
Monday, July 7, 2025
spot_img

മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി തറയിൽ ഹൗസ് നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) നെയാണ് ബെംഗളൂരു രാജംകുണ്ടയിലെ താമസ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാമയ്യ കോളേജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയാണ് ഷാമിൽ. മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് വാതിൽ തുറന്നത്. പോലീസ് ഇൻക്വസ്റ്റ് പൂർത്തിയയാക്കി. ഡോ. ബി.ആർ അംബേദ്കർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം. നാട്ടിലേക്ക് കൊണ്ടുപോയി.

മാതാവ്: വഹീത. സഹോദരങ്ങൾ: അഫ്രിൻ മുഹമ്മദ്‌, തൻവീർ അഹമ്മദ്. ഖബറടക്കം മേപ്പാടി വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Related Articles

- Advertisement -spot_img

Latest Articles