38.5 C
Saudi Arabia
Monday, July 7, 2025
spot_img

വിവാഹാഭ്യർഥന നിരസിച്ചു; അധ്യാപികയെ ക്‌ളാസിൽ കയറി കുത്തിക്കൊന്നു.

ചെന്നൈ: വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ ക്‌ളാസിൽ കയറി കുത്തിക്കൊന്നു. അധ്യാപിക രമണി (26) യാണ് കൊല്ലപ്പെട്ടത്. പ്രതി മദൻ കുമാറിനെ പിഎസ് അറസ്റ്റ് ചെയ്‌തു. തഞ്ചാവൂർ മല്ലിപട്ടണത്തിലെ സർക്കാർ വിദ്യാലയത്തിലാണ് സംഭവം.

അധ്യാപിക ക്‌ളാസിൽ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കൊലപാതകം. കത്തിഉപയോഗിച്ചു അധ്യാപികയുടെ കഴുത്തിൽ കുത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ അധ്യാപിക ആശുപത്രിയിൽ എത്തുമ്പോഴേക്ക് മരണപ്പെട്ടിരുന്നു.

വിവാഹാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. രമണിയും മദനും ഒരേ ഗ്രാമവാസികളാണ്. മദൻറെ വിവാഹാഭ്യർഥന രമണിയുടെ വീട്ടുകാർ നിരസിച്ചിരുന്നു. ചൊവ്വാഴ്‌ച ഗ്രാമത്തിലെ മുതിർന്നവർ മദനെ ഉപദേശിക്കുകയും ചെയ്തരുന്നു. ഇതിന് പിന്നാലെയാണ് കൊലപതാകം നടന്നത്.

Related Articles

- Advertisement -spot_img

Latest Articles