38.5 C
Saudi Arabia
Monday, July 7, 2025
spot_img

ജിസിസി 45 മത് ഉച്ചകോടി: കുവൈറ്റിൽ ഗൾഫ് വാരാഘോഷം.

കുവൈത്ത് സിറ്റി: ഡിസംബർ ഒന്നിന് കുവൈറ്റിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിക്ക് മുന്നോടിയായി ഗൾഫ് നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന ഗൾഫ് വാരാഘോഷത്തിന് തുടക്കം. കലാപരിപാടികൾ, സെമിനാറുകൾ, പ്രദർശനങ്ങൾ എന്നിവയടങ്ങുന്ന ആഘോഷങ്ങൾ നവംബർ 30 വരെ നീണ്ടു നിൽക്കും.

കുവൈറ്റ് സാംസ്‌കാരിക വകുപ്പ് മന്ത്രി അബ്‌ദുറഹ്‌മാൻ അൽ മുത്തൈരി വാരാഘോഷം ഉത്ഘാടനം ചെയ്തു. ആഘോഷങ്ങൾ അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും സ്നേഹബന്ധങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് അൽ മുത്തൈരി പറഞ്ഞു.

കുവൈറ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ. നൂറ അൽ മഷാൻ സാമൂഹിക വകുപ്പ് മന്ത്രി ഡോ. അംത്താൽ അൽ ഹുവൈല, ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി, വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ ഉയർന്ന ഉദ്യോഗസ്‌ഥർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles