കൊച്ചി: ജിംനേഷ്യത്തിൻറെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയ പ്രതി പോലീസ് പിടിയിലായി. കണ്ണൂർ വെള്ളോറ കാരിപ്പള്ളി കണ്ടാക്കിയിൽ വീട്ടിൽ നൗഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
ഇടപ്പള്ളി ടോൾ ജംഗ്‌ഷൻ പരിസരത്തെ ജിംനേഷ്യത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 33.61 ഗ്രാം എംഡിഎംഎയും 23.236 കിലോ കഞ്ചാവും ഇയാളിൽ നിന്നും കണ്ടെടുത്തു.
ഒഡീഷ, ബംഗളുരു, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഇടനിലക്കാർ മുഖേനെയാണ് ഇയാൾ കേരളത്തിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത്. ഇയാളുടെ സഹായിക്ക് വേണ്ടി പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടു