അബഹ: തണുപ്പിനെ പ്രതിരോധിക്കാൻ റൂമിൽ തടികത്തിച്ചതിനെ തുടന്നുണ്ടായ പുക ശ്വസിച്ച് വയനാട് സ്വദേശി അബഹയിൽ മരിച്ചു. അൽ നമാസിലെ അൽ താരിഖിൽ വീട്ടു ജോലി ചെയ്യുന്ന വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ (45) ആണ് മരിച്ചത്.
14 വർഷമായി പ്രവാസിയായ ഇദ്ദേഹം ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം. പിതാവ്: പരേതനായ മോയ്ദീൻകുട്ടി. മാതാവ്: ആയിഷ. ഭാര്യ: ഷെറീന. മക്കൾ: മുഹ്സിൻ, മൂസിൻ