28.8 C
Saudi Arabia
Monday, July 7, 2025
spot_img

ഡൽഹിയിലേക്ക് വീണ്ടും കർഷക മാർച്ച്

ന്യൂഡൽഹി: ‘ഡൽഹി ചലോ’ എന്ന മുദ്രാവാക്യവുമായി കർഷകർ വീണ്ടും തലസ്ഥാന നഗരിയിലേക്ക്. ഹരിയാനയിലെ ശംഭു അതിർത്തിയിൽ നിന്നാണ് വെള്ളിയാഴ്‌ച രാവിലെ മാർച്ച് തുടങ്ങിയത് . നൂറോളം കർഷകർ കാൽനടയായാണ് ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നത്.

മിനിമം താങ്ങുവിലക്ക് (എംഎസ്‌പി) നിയമപരമായ ഉറപ്പ്, ലഖിമ്പൂർ ഖേരി അക്രമത്തിന്റെ ഇരകൾക്ക് നീതി ലഭ്യമാക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡൽഹി ചലോ മാർച്ച് നടത്തുന്നത്. കഴിഞ്ഞ എട്ട് മാസമായി ഞങ്ങൾ ഇവിടെ ഇരിക്കുകയാന്നെനും കൽ നടയായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ തീരുമാനിച്ചെന്നും സർവൻ സിംഗ് പന്ദർ അറിയിച്ചു. കർഷക മാർച്ചിന് നേതാക്കളായ സർവൻ സിംഗ് പന്ദർ, ജഗജിത് സിംഗ് ദെല്ലവാൾ എന്നിവരാണ് നേതൃത്വം നൽകുന്നത്.

മുൻ കരുതൽ നടപടിയുടെ ഭാഗമായി ഹരിയാന സർക്കാർ സിആർപിസി 144 പ്രകാരം നിനോരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുയോഗങ്ങളും ഘോഷയാത്രകളായും നിരോധിച്ചിട്ടുണ്ട്. അർദ്ധ സൈനിക വിഭാഗങ്ങൾ, ഡ്രോണുകൾ, ജല പീരങ്കികൾ തുടങ്ങിയ സുരക്ഷാ സംവിധാങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles