കാഞ്ഞങ്ങാട്: നേഴ്‌സിംഗ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ വിദ്യാർഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സഹപാഠികൾ ആരോപിച്ചു. വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുകയാണ്. കാമ്പസിൽ വിദ്യാർഥികൾ പ്രതിഷേധം തുടർന്നു കൊണ്ടിരിക്കുകയാണ്
.