നിലമ്പൂർ: കൂട്ടുകാരോടനോപ്പം ചാലിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ബുധനാഴ്‌ച ഉച്ചക്ക് രണ്ടു മണിക്കാണ് സംഭവം. ചുങ്കത്തറ കുറ്റിമുണ്ട വണ്ടാലി ബിന്ദുവിൻറെ മകൻ അർജുന(17) ആണ് മരിച്ചത്.
സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും