ന്യൂഡൽഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിലേക്ക് പുറപ്പെടും. ഇന്നും നാളെയുമാണ് പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനം.
കുവൈറ്റിലെത്തുന്ന പ്രധാനമന്തി അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉൾപ്പടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും.
1981ന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിലെത്തുന്നത്. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ പ്രധാന മന്ത്രി അഭിസംബോധനം ചെയ്യും.