കോഴിക്കോട്: വയനാട് ഡിസിസി ട്രഷറർ എംഎൻ വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്‌ച രാത്രിയാണ് ഇരുവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരെയും ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുന്നതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണ്.
വിഷം കഴിച്ച നിലയിക്കൽ കണ്ടെത്തിയ മകൻ ദീർഘകാലമായി കിടപ്പിലാണ്. സുൽത്താൻ ബത്തേരി ബാങ്ക് നിയമന വിവാദം പുകയുന്നതിനിടെയാണ് വിജയനെയും മകനെയും വിഷമകത്തു ചെന്ന നിലയിൽ കണ്ടെത്തിയത്.