ഹൈദരാബാദ്: ഏകപക്ഷീയമായ ഒരു ഗോളിന് ജമ്മു കാശ്മീരിനെ തോൽപിച്ചു കേരളം സെമിയിൽ കടന്നു. ആവേശം നിറഞ്ഞ ക്വർട്ടർ ഫൈനൽ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോൾ പിറന്നത്.
77 മിനിറ്റിൽ നസീബ് റഹ്മാനാണ് കേരളത്തിന് വേണ്ടി വല കുലുക്കിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോളുകളൊന്നും പിറന്നിരുന്നില്ല. കേരളവും കാശ്മീരും തമ്മിൽ ഇത് ഏഴാം തവണയാണ് സന്തോഷ് ട്രോഫിയിൽ ഏറ്റുമുട്ടുന്നത്.
ഏഴു മത്സരങ്ങളിലും വിജയം കേരളത്തോടൊപ്പമായിരുന്നു.
ഒരു മത്സരത്തിലും തോൽക്കാതെയാണ് കേരളം സെമിഫൈനലിൽ എത്തിയത്.