തൃശൂർ: ഐസിഎഫ് ഇന്റർനാഷണലിന്റെ കീഴിൽ ആഗോളതലത്തിൽ നടപ്പിലാക്കുന്ന ഐസിഎഫ് കെയർ പ്രവാസി സുരക്ഷ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും കേരള മുസ്‌ലിം ജമാഅത്ത് പ്രസിസെന്റുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരാണ് ഔദ്യോഗികമായി പദ്ധതി പ്രഖ്യാപിച്ചത്.
തൃശ്ശൂരിൽ നടക്കുന്ന കേരള യുവജന സാമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.
മരണം, അപകടം, മാരക രോഗങ്ങൾ സംഭവിക്കുമ്പോൾ അർഹരായ, പാവപ്പെട്ട പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിപുലമായ, ആഗോള ജീവ കാരുണ്യ പദ്ധതിയാണ്
ഐസി എഫ് കെയർ
പ്രവാസി സുരക്ഷാ പദ്ധതി.
പ്രവാസലോകത്തും കേരളത്തിലും ഒട്ടേറെ ജീവകാരുണ്യ സാന്ത്വന പ്രവർത്തനങ്ങൾക്ക് ഐസിഎഫ് നേതൃത്വം നൽകിയിട്ടുണ്ട്. മാനന്തവാടിയിലെയും മലപ്പുറത്തെയും സർക്കാർ ആശുപത്രികലിലേക്ക് നൽകിയ ഒക്സിജൻ പ്ലാന്റുകൾ പുതുമലയിലും കവലപ്പാറയിലും നൽകിയ വീടുകൾ ശ്രദ്ധേയമാണ്.
പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ സംഘടന ചാനൽ വഴി അറിയിക്കുമെന്നും നേതൃത്വം അറിയിച്ചു.