കോഴിക്കോട്: ആംബുലൻസ് ഗതാഗത കുരുക്കിൽപെട്ട് രണ്ടു രോഗികൾക്ക് ദാരുണാന്ത്യം. കോട്ടക്കൽ എടരിക്കോട് സ്വദേശി സുലേഖ, വള്ളിക്കുന്ന് സ്വദേശി ഷജിൽ കുമാർ എന്നിവരാണ് മരണപ്പെട്ടത്.
രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രോഗികളുമായി പോയ ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ അകപ്പെടുകയായിരിക്കുന്നു. ശേഷം രണ്ടു പേരെയും ഫറോക്കിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് വള്ളിക്കുന്ന് സ്വദേശി ഷജിൽ കുമാർ മരണപ്പെടുന്നത്. കോട്ടക്കലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട്ടേക്ക് റഫർ ചെയ്തത എടരിക്കോട് സ്വദേശി സുലേഖയുമാണ് മരണപ്പെട്ടത്.