28.5 C
Saudi Arabia
Friday, August 22, 2025
spot_img

പുതിയ ഗവർണർ നാളെ തലസ്ഥാനത്തെത്തും; സത്യപ്രതിജ്ഞ വ്യാഴാഴ്‌ച

തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആൾക്കാർ കേരളത്തിന്റെ പുതിയ ഗവർണർ വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കും.

തിരുവനന്തപുരം വിമാനത്താവളത്തിൽ നാളെ വൈകുന്നേരമെത്തുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ സ്വീകരിക്കും. ബീഹാർ ഗവർണറായി സേവനം ചെയ്യുന്നതിനിടെയാണ് രാജേന്ദ്രപ്രസാദ് ആൾക്കാർ കേരളത്തിലേക്ക് എത്തുന്നത്.

ഗോവയിൽ ബിജെപിയുടെ ജനറൽ സെക്രട്ടറിയായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആൾക്കാർ. ഗോവ ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപറേഷൻ ചെയർമാൻ, വനം പരിസ്ഥിതി മന്ത്രി തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles