മലപ്പുറം: നിലമ്പൂർ ഫോറസ്ററ് ഓഫീസ് തകർത്ത കേസിൽ അറസ്റ്റിലായ പിവി അൻവർ എംഎൽഎക്ക് ജാമ്യം. ഫോറസ്ററ് ഓഫീസ് തകർത്ത കേസിലെ ഒന്നാം പ്രതിയാണ് അൻവർ എംഎൽഎ
കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപൂക്കൾ ചുമത്തിയായിരുന്നു അറസ്‌റ്റ്. റിമാൻഡിലായിരുന്ന അൻവറിന് കോടതി ജാമ്യം നൽകി. ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്ന സംഭവുമായി നടന്ന പ്രതിഷേധത്തിനിടയിലായിരുന്നു ഫോറസ്റ്റ് ഓഫീസ് അക്രമിക്കപ്പെട്ടിരുന്നത്.