ജുബൈൽ : ജുബൈലിലെ സംസ്‌കാരിക, ജീവകാരുണ്യ, സാമൂഹിക രംഗത്തെ പ്രമുഖ കൂട്ടായ്‌മയായ ജുബൈൽ മലയാളി സമാജത്തിന്റെ 2025-ലെക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. തോമസ് മാത്യു മാമ്മൂടൻ പ്രസിഡന്റായും ബൈജു അഞ്ചൽ ജനറൽ സെക്രട്ടറിയായും വീണ്ടും സമാജത്തെ നയിക്കും. സന്തോഷ് കുമാർ ആണ് ട്രഷറർ.
സെക്രട്ടറിമാരായി ഷൈലകുമാർ, മുബാറക്, ഷഫീക് താനൂർ, ധന്യ ഫെബിൻ, ബിബി രാജേഷ് എന്നിവരും വൈസ് പ്രസിഡന്റ്മാരായി എബി ജോൺ, നിസാർ ഇബ്രാഹിം, അനിൽ മാലൂർ, ആഷാ ബൈജു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. മൂസ അറക്കൽ, നാസറുദ്ധീൻ പുനലൂർ,ഷാജഹാൻ എന്നിവർ രക്ഷാധികാരികൾ ആയിരിക്കും. സാമൂഹിക മാധ്യമ കോർഡിനേറ്റർമാരായി അഷ്‌റഫ് നിലമേൽ, ഗിരീഷ്, ഷഫീക് താനൂർ എന്നിവരെ നിയമിച്ചു. രാജേഷ് കായംകുളം ഹെല്പ് ഡെസ്ക് കൺവീനറായും, ഷഫീക് താനൂർ, റിയാസ്. NP, നാസറുദ്ധീൻ എന്നിവർ ഹെൽപ്പ് ഡെസ്ക്ക് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. ജോസഫ് മാത്യു മാമ്മൂടൻ ലീഗൽ അഡ്വൈസറാണ്.