ജുബൈൽ: ദീർഘകാലമായി ജുബൈലിനടുത്ത നാരിയയിൽ ജോലി ചെയ്തു വരുന്ന യുപി സ്വദേശി മുഹമ്മദ് അസം ഖാൻ നാരിയയിൽ മരണപെട്ടു. പതിനൊന്ന് വർഷമായി അസം ഖാൻ നാട്ടിൽ പോയിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മരണപ്പെട്ടത്.
ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാരിയയിൽ മറവ് ചെയ്യുമെന്ന് ജുബൈൽ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി അൻസാരി മന്നമ്പത്ത് അറിയിച്ചു.
പിതാവ്: അബ്ദുൽ ഹമീദ് ഖാൻ, മാതാവ്: സൈബുന്നീസ, ഭാര്യ: യാസ്മീൻ ബാനു