28.5 C
Saudi Arabia
Friday, August 22, 2025
spot_img

അണ്ടർ 19 വനിതാ 20 ടീം; ഇന്ത്യക്ക് മികച്ച തുടക്കം

ക്വലാലംപൂർ: അണ്ടർ 19 വനിതാ 20 ലോകകപ്പ് ഇന്ത്യക്ക് മികച്ച വിജയത്തുടക്കം. വെസ്റ്റ് ഇൻഡീസിനെതിരെ ഒൻപത് വിക്കറ്റിന്റെ വിജയത്തോടെയാണ് ഇന്ത്യൻ വനിതകളുടെ തുടക്കം.

സ്‌കോർ: വെസ്റ്റ് ഇൻഡീസ് 44/10 (13.2) ഇന്ത്യ 47/1. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 13.2 ഓവറിൽ 44 റൺസിന്‌ എല്ലാവരും പുറത്താവുകയായിരുന്നു. കെനിക കസാർ (15), അസാബി കലണ്ടർ (12) എന്നിവർക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

മലയാളി താരം വി ജെ ജോഷിതയുടെ ഗംഭീര പ്രകടനമാണ് വെസ്റ്റ് ഇൻഡീസിനെ പിടിച്ചു കെട്ടിയത്. അഞ്ചു റൺസ് വിട്ടു കൊടുത്ത ജോഷിത രണ്ട് വിക്കറ്റ് നേടി. പരുണിക സിസോഡിയ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ 4.2 ഓവറിൽ ഇന്ത്യ ലക്ഷ്യം മാറി കടന്നു. ഗൊങ്കാദി തൃഷ്‌ണയുടെ (4) വിക്കറ്റ് ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു. കമാലിനി ഗുണലൻ (16), സനിക ചൽക (18) എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

കളിയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച മലയാളി താരം ജോഷിതയാണ് മികച്ച താരം. കൂറ്റൻ ജയത്തോടെ ഇന്ത്യ ഗ്രൂപ് എ യിൽ ഒന്നാം സ്ഥാനത്തെത്തി.

Related Articles

- Advertisement -spot_img

Latest Articles