മേയറും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിൽ തർക്കം; ഡ്രൈവർ ക്കെതിരെ കേസ്
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യതുവിനെതിരെയാണ് കണ്ടോണ്മെന്റ് പോലീസ് കേസെടുത്തത്. തിരുവനന്തപുരം മേയർ ആര്യയും ഭർത്താവും എം എൽ എ യുമായ സച്ചിൻദേവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കേസിൽ അവസാനിച്ചത്.
ശനിയാഴ്ച പാളയത്തു വെച്ചാണ് സംഭവം. ബസ് നിർത്തിയപ്പോൾ മേയർ ബസിനു കുറുകെ കാർ നിർത്തി, സൈഡ് നൽകാത്തതിനെ ചോദ്യം ചെയ്യുകയായിരുന്നു.
ഗതാഗതം തടസ്സപ്പെടുത്തിയതിനെതിരെ മേയർക്കെതിരെ ഡ്രൈവർ പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തില്ല.