അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് വേണ്ടി പോരാടിയ സാകിയ ജാഫ്രി (86)അന്തരിച്ചു. രാവിലെ 11.30ന് അഹമ്മദാബാദിലെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിയുടെ പത്നിയായിരുന്നു സാകിയ.
2002ൽ ഗുൽബർഗ് സൊസൈറ്റിയിൽ വെച്ച് ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് 68 പേർക്കൊപ്പം കോൺഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രി കൊല്ലപ്പെടുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവർക്കെതിരെ ക്രിമിനൽ വിചാരണ ആവശ്യപ്പെട്ടുള്ള നിയമ പോരാട്ടത്തിലായിരുന്നു അവർ. കേസിൽ മോദിയടക്കമുള്ളവർക്ക് ക്ളീൻ ചിറ്റ് നൽകിയ അന്വേഷണ സംഘത്തിൻറെ റിപ്പോർട്ടിനെതിരെ മത്തു മനുഷ്യാവകാശ പ്രവർത്തകർക്കൊപ്പം സുപ്രീം കോടതിയെയും അവർ സമീപിച്ചിരുന്നു.