ന്യൂഡൽഹി: കഴിഞ്ഞ ദിവസം രാജിവെച്ച എട്ട് ആം ആദ്‌മി എംഎൽഎമാരും ബിജെപിയിൽ ചേർന്നു. ബിജെപി സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി പ്രചാരണത്തിന് എംഎൽഎ മാർ ഇറങ്ങുമെന്നാണ് അറിയുന്നത്.
തെരെഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് എട്ട് എംഎൽഎമാർ രാജി വെച്ചിരുന്നത്. പാലം എംഎൽഎ ഭാവന ഗൗർ, ബിജ് വാസൻ എംഎൽഎ ഭൂപിന്ദർ സിംഗ് ജൂൺ, ത്രിലോകപുരി എംഎൽഎ രോഹിത് മെഹ്‌റൗളിയ, കസ്‌തൂർബാ നഗർ എംഎൽഎ മദൻ ലാൽ, ജാനക് പുരി എംഎൽഎ രാജേഷ് റിഷി, ആദർശ് നഗർ എംഎൽഎ പവൻ കുമാർ ശർമ എംഎൽഎ നരേഷ് യാദവ് എന്നിവർ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.
ഈ തെരെഞ്ഞെടുപ്പിൽ 20 സിറ്റിംഗ് എംഎൽഎമാർക്ക് പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. അതിനാൽ തന്നെ കൂടുതൽ എംഎൽഎമാർ പാർട്ടി വിടാൻ സാധ്യതയുള്ളതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്.
എംഎംഎൽഎമാരുടെ കൊഴിഞ്ഞു പോക്ക് പാർട്ടിക്ക് ക്ഷീണമുണ്ടാക്കില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്ഥാനമോഹികളാണവർ എന്നും പാർട്ടി പ്രതികരിച്ചു.