മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. 41 പൈസയാണ് താഴ്ന്നത്. ഇന്നത്തെ രൂപയുടെ മൂല്യം ഡോളറിനെതിരെ 87.02 ൽ എത്തി.
ഓഹരി വിപണിയിലും നഷ്‌ടം നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്‌സ് 700 പോയന്റും നിഫ്റ്റി 205 പോയന്റും താഴ്ന്നു.
യുഎസ് പ്രസിഡന്റിൻറെ തീരുവ വർദ്ധനവിനെ പിന്നാലെയാണ് ഇന്ത്യൻ രൂപ റെക്കോർഡ് തകർച്ചയിലെത്തിയത്