41.9 C
Saudi Arabia
Monday, August 25, 2025
spot_img

കുറ്റിപ്പുറം സ്വദേശി റിയാദിൽ താമസസ്ഥലത്ത് മരണപെട്ടു

റിയാദ്: മലപ്പുറം കുറ്റിപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരണപെട്ടു. ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്ന കുറ്റിപ്പുറം തൃക്കണാപുരം തങ്ങൾപാടി സ്വദേശി കലബ്ര അബ്‌ദുറഹ്‌മാൻ (57) ആണ് മരണപ്പെട്ടത്.

ഷുമേഷിയിലെ ഒരു സ്വാകാര്യ കമ്പനിയായിലായിരുന്നു ജോലി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നിയമസഹായനടപടികൾ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർവിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഹാഷിം തോട്ടത്തിൽ ഫൈസകൾ എടയൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

പിതാവ്: അബ്‌ദു, മാതാവ്: നബീസ, ഭാര്യ: സുലൈഖ, മക്കൾ: റഷീദ് റഹ്‌മാൻ, മുഹമ്മദ് റബീഹ്.

Related Articles

- Advertisement -spot_img

Latest Articles