കോഴിക്കോട്: വളയം ചെക്യാട് കായലോട്ട് താഴെ പാറച്ചാലിൽ മുക്കിൽ വാൻ ആയുധ ശേഖരം കണ്ടെത്തി. 14 സ്റ്റീൽ ബോംബുകൾ, രണ്ട് പൈപ്പ് ബോംബുകൾ, രണ്ട വടിവാളുകൾ എന്നിവയാണ് കണ്ടെത്തിയത്. റോഡിൽ കലുങ്കിനടിയിൽ ഒളിപ്പിച്ച രീതിയിലായിരുന്നു കണ്ടെത്തിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വളയം പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ബോംബും മറ്റു ആയുധങ്ങളും പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ട്.
പ്രദേശം പോലീസ് നിരീക്ഷണത്തിലാണ്.