33.1 C
Saudi Arabia
Tuesday, August 26, 2025
spot_img

ഭൂനികുതി കുത്തനെ കൂട്ടി കേരള ബജറ്റ്

തിരുവനന്തപുരം: ക്ഷേമ പെൻഷൻ കൂട്ടാതെ ഭൂ നികുതി കുത്തനെ കൂട്ടി കേരള ബജറ്റ്. രണ്ടാം പിണറായി സർക്കാരിൻറെ സമ്പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാലൻ അവതരിപ്പിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി പറഞ്ഞിരുന്നെങ്കിലും ഭൂ നികുതി നിലവിലെ സ്ലാബുകളിൽ അൻപത് ശതമാനത്തിൻറെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ നികുതി സ്ലാബ് ഒരു ആറിന് അഞ്ചു രൂപ എന്നുള്ളത് ഏഴര രൂപയായി വർധിക്കും. ഉയർന്ന സ്ലാബായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായി മാറും.

100 കോടി രൂപ അധിക വരുമാനമാണ് ഭൂ നികുതി പരിഷ്‌കരനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പെൻഷൻ കുടിശ്ശിക മൂന്നു ഘഡുവായി നൽകുമെന്നല്ലാതെ സാധാരക്കാരുടെ പ്രതീക്ഷയയായ പെൻഷൻ തുക വർദ്ധിപ്പിക്കാതെയാണ് മന്ത്രിയുടെ ബജറ്റ്പ്രഖ്യാപനം. 2021 ലാണ് ക്ഷേമ പെൻഷൻ അവസാനമായി വർദ്ധിപ്പിച്ചത്.

ഇലക്ട്രിക് വാഹനങ്ങളുടെ വിലക്കനുസരിച്ചു സംസ്ഥാനത്ത് നികുതി പുനഃക്രമീകരിക്കും. ഒറ്റ തവണയായി നികുതിയടക്കുന്ന സ്വകര്യ ഇലക്ട്രിക്ക് വാഹനങ്ങൾ 15 വർഷത്തേക്ക് നിലവിൽ വിലയുടെ അഞ്ചുശതമാനമാണ് നികുതി അടക്കുന്നത്. ഇത് പുനഃക്രകരിക്കും.

15 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക്ക് വാഹങ്ങളുടെ നികുതി വിലയുടെ എട്ട് ശതമാനവും ൨൦ ലക്ഷത്തിന് മുകളിൽ വിലയുള്ള വാഹനങ്ങളുടെ നികുതി വിലയുടെ പത്ത് ശതമാനമായും ഉയർത്തും. ഇതിലൂടെ ൩൦ കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles