ഇടുക്കി: സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചു പോകവേ തമിഴ് സിനിമ-സീരിയൽ നടൻ കുഴഞ്ഞുവീണു മരിച്ചു. സിപിഐഎം പ്രവർത്തകൻ കൂടിയായ മൂന്നാർ ഇക്കാ നഗറിൽ കെ സുബ്രമണ്യൻ (57) ആണ് മരിച്ചത്. അടിമാലിയിൽ വെച്ചായിരുന്നു സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിപിഐഎം മൂന്നാർ ഇക്കാ നഗർ മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. തമിഴ് ഹിറ്റ് സിനിമകളായ മൈന, കഴുക്, കുംകി ഉൾപ്പടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്നാറിൽ ചിത്രീകരിക്കുന്ന വിവിധ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ സിനിമകളുടെ ലൊക്കേഷൻ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പാർവതി, മക്കൾ: വിദ്യ, വിവേക്. മരുമക്കൾ: കാർത്തിക്, അഭിരാമി.