മലപ്പുറം: പകുതി വില തട്ടിപ്പ് നടത്തിയ കേസിൽ മലപ്പുറത്ത് ഒരാൾ അറസ്റ്റിലായി. കോട്ടക്കുന്ന് അഗ്രോ ആൻഡ് പൗൾട്രി ഫാർമേഴ്‌സ് ചെയർമാൻ ബഷീർ ആണ് അറസ്റ്റിലായത്. കാടാമ്പുഴ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിനിലാണ് ബഷീർ അറസ്റ്റിലായത്.
ബഷീർ ചെയർമാനായ ഫൗണ്ടേഷൻ വഴി 4.22 കോടി രൂപ നഷ്ടമായെന്നാണ് പരാതി. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്‌തു.