മക്ക: വിശുദ്ധ ഹറമിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ സന്ദർശിച്ചു. പുണ്യ റമളാനെ വരവേൽക്കുന്നതിനെ ഭാഗമായാണ് സന്ദർശനം. മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിൻറെ നിർദേശപ്രകാരമായിരുന്നു സന്ദർശനം.
ഹറമിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും റമളാനിലെത്തുന്ന തീർഥാടകർക്ക് മികച്ച സൗകര്യം ഉറപ്പു വരുത്തുന്നതിന് കൂടിയാണ് ഡെപ്യൂട്ടി ഗവർണർ എത്തിയത്. മത്വാഫിലെ വികസന പ്രവർത്തങ്ങൾ, ഇലക്ട്രോണിക്സ് സംവിധാനങ്ങൾ, ഓഡിയോ സംവിധാനങ്ങളുടെ കൃത്യത, എയർ കണ്ടീഷനുകളുടെ പ്രവർത്തനക്ഷമത, ഹറാം ഇമാമിന്റെ പ്രാർഥന മുറികളുടെ സൗകര്യങ്ങൾ, വായു ശുദ്ധീകരിക്കുന്നതിനുള്ള പ്രവർത്തങ്ങൾ തുടങ്ങിയ ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു.
മൂന്നാം ഘട്ട വിപുലീകരണ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ, മത്വാഫിന് അഭിമുഖമായി നിർമിക്കുന്ന കോറിഡോർ പ്രവർത്തങ്ങൾ തുടങ്ങി വികാസങ്ങളുടെ പുതിയ ക്രമീകരങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു.