റിയാദ്: കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത വികസിപ്പിക്കുന്നതിനും വർധിപ്പിക്കുന്നതിനുമായി സൗദിയിൽ കമ്മ്യൂണിറ്റി, ട്രാഫിക് കോംബാറ്റ് ജനറൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് സ്ഥാപിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ നിർദേശപ്രകാരമാണ് ഡയറക്ടറേറ്റ് സ്ഥാപിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വ്യക്തിപരമായ അവകാശങ്ങളുടെ ലംഘനം ഇസ്‌ലാമിക ശരിഅത്ത് നിയമവും രാജ്യത്തിൻ്റെ നിയമവ്യവസ്ഥയും ഉറപ്പുനൽകുന്ന മൗലിക സ്വാതന്ത്ര്യങ്ങളുടെ ലംഘനം അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ വ്യക്തിയുടെ അന്തസ്സിന് കോട്ടം തട്ടുന്നതോ ആയ പ്രവർത്തങ്ങൾ എന്നിവയെല്ലാം പുതുതായി സ്ഥാപിതമായ ഡയറക്ടറേറ്റിൻറെ നിയന്ത്രണങ്ങളിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അത്തരം കുറ്റകൃത്യങ്ങൾ ഉന്മൂലനം ചെയ്യുക, സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുക, ക്രിമിനൽ ശൃംഖലകൾ തകർക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ പ്രാദേശിക, അന്തർദേശീയ അധികാരികളുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റിന്റെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുമെന്നും ഉത്തരവിൽ പറയുന്നു.