28.5 C
Saudi Arabia
Friday, August 22, 2025
spot_img

പ്രവാസി ഉത്സവമായി നവയുഗം കുടുംബസംഗമം

ദമ്മാം: പ്രവാസി കുടുംബങ്ങൾക്ക് ആഹ്ളാദത്തിന്റെയും, ഒത്തൊരുമയുടെയും, സ്നേഹത്തിന്റെയും ഉത്സവം തീർത്ത് നവയുഗം സാംസ്ക്കാരികവേദി കുടുംബവേദിയുടെ കുടുംബസംഗമം.

ദമ്മാം സിഹാത്തിലെ ആൻനഖ്‌യാ ഫാം ഹൗസിൽ രാവിലെ 10 മുതൽ വൈകുന്നേരം 8.30 മണി വരെ നടന്ന കുടുംബസംഗമം പ്രവാസി കുടുംബ സംഗമ വേദിയായി

കുട്ടികൾക്കും, സ്ത്രീകൾക്കും, കുടുംബങ്ങൾക്കുമുള്ള വിവിധ മത്സരങ്ങൾ ഇൻഡോർ ഹാളിലും, ഔട്ഡോർ സ്റ്റേഡിയത്തിലുമായി നടന്നു. വിവിധ മത്സരങ്ങളിലും, കലാ പരിപാടികളിലും ആവേശപൂർവ്വം കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു.  വിവിധ ഗാന, നൃത്ത, നാടക, വാദ്യോപകരണ കലാപരിപാടികൾ കോർത്തൊരുക്കിയ കലാസന്ധ്യയും അരങ്ങേറി. സുറുമി നസീം കലാസന്ധ്യയുടെ അവതാരകയായി.

കലാസന്ധ്യക്കൊടുവിൽ മത്സരവിജയികളായവർക്ക് നവയുഗം നേതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു. കുടുംബസംഗമം പരിപാടിയ്ക്ക് നവയുഗം കുടുംബവേദി നേതാക്കളായ ശരണ്യ ഷിബു, അരുൺ ചാത്തന്നൂർ, മഞ്ജു മണിക്കുട്ടൻ, ഉണ്ണി മാധവം, നിസ്സാം കൊല്ലം, സംഗീത ടീച്ചർ, ബിനുകുഞ്ഞു, റിയാസ്, ജാബിർ, രവി ആന്ത്രോട്, മീനു അരുൺ, മഞ്ജു അശോക്, ഷെമി ഷിബു, അമീന റിയാസ്, ആതിര, ദീപ, ഉഷ ഉണ്ണി, നാഫിത, ഇബ്രാഹിം, വർഗ്ഗീസ്, വിനീഷ്, സുധീഷ്, ഷിബു, സന്തോഷ് എന്നിവർ നേതൃത്വം നൽകി.

 

 

Related Articles

- Advertisement -spot_img

Latest Articles