ജുബൈൽ : ജീവകാരുണ്യ സേവന രംഗത്തെ സജീവ സാന്നിധ്യമായ ജുബൈൽ മലയാളി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജുബൈലിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
പ്രസിഡന്റ് തോമസ് മാത്യു മാമൂടന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഉമർ സഖാഫി മുർഖനാട് റമദാൻ സന്ദേശവും ഉദ്ഘടനവും നിർവഹിച്ചു. ഇന്ത്യൻ സ്കൂളിലെ മലയാള വിഭാഗം മേധാവി സനൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുബാറക് ഷാജഹാൻ പരിപാടി നിയന്ത്രിച്ചു.
ലോക കേരള സഭാംഗം നിസാർ ഇബ്രാഹിം, നവോദയ പ്രതിനിധി ഉണ്ണി ഷാനവാസ്, കെഎംസിസി പ്രതിനിധി ഷഫീഖ് താനൂർ, റഹിം പെരുമ്പാവൂർ, നസ്സാറുദീൻ പുനലൂർ, ജയൻ തച്ചൻപ്പാറ, ജുബൈൽ FC പ്രതിനിധി ഷജീർ താച്ചൻപ്പാറ, നൗഷാദ് PK, നിസാം യാക്കൂബ് എന്നിവർ ആശംസകൾ അർപ്പിച്ചു.
അൻഷാദ് ആദം, റിയാസ് NP, സലീം ആലപ്പുഴ, സലാം ആലപ്പുഴ, രാജേഷ് കായംകുളം, ഹനീഫ സിറ്റിഫ്ലവർ, നിതിൻപവി, വിനോദ്, ശിഹാബ് കായംകുളം, നൗഷാദ് തിരുവനന്തപുരം, ഷംസുദീൻ, റോയ് നീലൻകാവ്, ആഷിക്, ഹമീദ് പയ്യോളി എന്നിവർ സന്നിഹിതരായിരുന്നു.
മൂസ അറക്കൽ, അഡ്വ ജോസഫ് മാത്യു,ഷൈലകുമാർ, ഹാരിസ്, അനിൽ മാലൂർ, ഹക്കീം പറളി,അലൻ, അബനാൻ,ഗിരീഷ്, ആശ ബൈജു, ബിബി രാജേഷ്, നവ്യ വിനോദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.