കെഎംസിസി സിറ്റി ഏരിയ കമ്മിറ്റി ഇഫ്താർ
ജുബൈൽ: കെഎംസിസി സിറ്റി ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജുബൈലിലെ വിവിധ മത, സാമൂഹിക, സാംസ്‌കാരിക നേതാക്കളും കെ എം സി സി പ്രവർത്തകരും പങ്കെടുത്തു.
ഫറാസ് എ.പിയുടെ ഖിറാഅത്തോടെ തുടക്കം കുറിച്ച സംഗമം, കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ ഉത്ഘാടനം നിർവഹിച്ചു. റാഫി ഹുദവി റമദാൻ സന്ദേശം നൽകി. ആക്ടിങ് പ്രസിഡന്റ് ഹബീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.
ബഷീർ വെട്ടുപാറ (കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി), ഹമീദ് പയ്യോളി ( ജുബൈൽ സെൻട്രൽ കമ്മിറ്റി ചെയർമാൻ),ഷിഹാബ് കൊടുവള്ളി,
(കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി), നജീബ് നസീർ (ഒ ഐ സി സി) , സലീം ആലപ്പുഴ(പൊതുപ്രവർത്തകൻ), അബ്ദുൽ മന്നാൻ വാവാട് (ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിസ്‌ഡം), കബീർ സലഫി പറളി(ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കെ എൻ എം),സനിൽ കുമാർ( ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകൻ), ബൈജു അഞ്ചൽ(ജുബൈൽ മലയാളി സമാജം), സഫേർ മുഹമ്മദ് (ടോസ് മാസ്റ്റർ) നിസാർ ഇബ്രാഹിം (ലോക കേരള സഭാഗം), ശിഹാബ് (മാധ്യമം), ഡോക്ടർ ഫവാസ്, കെ.പി. അബു (എച്ച് എം ടി) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
കെഎംസിസി ജുബൈൽ സിറ്റി ഏരിയ നേതാക്കളായ റിയാസ് വേങ്ങര, സിറാജ് ചെമ്മാട്, ഇല്യാസ് പെരിന്തൽമണ്ണ, ഫിബിൻ പന്തപ്പാടൻ, സമദ് കണ്ണൂർ, ജമാൽ, ജാഫർ താനൂർ, ബാവാ ഹുസൈൻ, സമീറലി, യാസർ അരീക്കോട് എന്നിവർ നേതൃത്വം നൽകി.
സിറ്റി ഏരിയ ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതവും ജുബൈൽ സിറ്റി ഏരിയ ട്രഷറർ മുജീബ് കോഡൂർ നന്ദിയും പറഞ്ഞു.