ഹായിൽ: ഹായിൽ ഐസിഎഫ് സംഘടിപ്പിച്ച ഗ്രാൻറ് ഇഫ്‌താറിൽ ആയിരങ്ങൾ പങ്കാളികളായി. വിശുദ്ധ ഖുർആൻ ആത്മവിശുദ്ധിക്ക് എന്ന പ്രമേയത്തിൽ ഐസിഎഫ് റമളാൻ കാംമ്പയിന്റെ ഭാഗമായാണ് ഹായിൽ ഐസിഎഫ് ഗ്രാൻറ് ഇഫ്‌താർ സംഘടിപ്പിച്ചത്. പാവപ്പെട്ടവൻറെ വിശപ്പും, ദാഹവും, സഹനവും, ക്ഷമയും എല്ലാം സ്വന്തമായി അനുഭവിച്ചറിയാനാണ് വ്രതം നിർബന്ധമാക്കിയത്. വ്രതത്തിന്റെ കാഠിന്യം മനസ്സിലാക്കി ജീവിതത്തിനോട് സമരസപ്പെടാനും ഭയഭക്തിലധിഷ്ഠിതമായി ജീവിതം ചിട്ടപ്പെടുത്തുവാനുമാണ് റമളാൻ നൽകുന്ന സന്ദേശമെന്നും ഗ്രാൻറ് ഇഫ്‌താർ സംഗമം അഭിപ്രായപ്പെട്ടു.
ഹായിലിലെ മത, സാമുഹിക, സാംസ്കാരിക, രാഷ്ട്രിയ, ബിസിനസ് രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ഇഫ്‌താർ സംഗമത്തിൽ റിജിയൻ പ്രസിഡൻന്റ് ബഷീർ സഅദി കിന്നിംഗാർ പ്രാർഥന നിർവ്വഹിച്ചു. ഡോ. അബ്ദുൽ ബുസൂർ തങ്ങൾ അവേലം മുഖ്യാധിതിയായിരുന്നു. അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ ഉൽഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ അബ്ദുൽ സലാം റഷാദി കൊല്ലം അധ്യക്ഷത വഹിച്ചു.
അഫ്‌സൽ കായംകുളം റമളാൻ സന്ദേശ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അബ്ദുൽ സലാം സഅദി സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ജനറൽ കൺവീനർ ഫാറുഖ് കരുവൻപൊയിൽ നന്ദി പറഞ്ഞു.