കോഴിക്കോട്: മുൻ എംബസി ഉദ്യോഗസ്ഥാൻ യൂസഫ് കാക്കഞ്ചേരിക്കെതിരായ അപവാദപ്രചാരങ്ങളുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകി. റിയാദ് ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുൽറഹീമിന്റെ വധ ശിക്ഷയുമായി ബന്ധപ്പെട്ട് സ്വരൂപിച്ച ദിയാധനമുപയോഗിച്ചു ഉദ്യോഗസ്ഥൻ കാർ വാങ്ങി എന്നായിരുന്നു വാട്സ്ആപ് വഴി പരോക്ഷമായി പ്രചരിച്ചത്. ഇത് സംബന്ധിച്ച് കോഴിക്കോട് സിറ്റി കമ്മീഷണർക്കാണ് ഉദ്യോഗസ്ഥൻ പരാതി നൽകിയത്.
റഹീം കേസുമായി ബന്ധപ്പെട്ട് 18 വർഷമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനാണ് യൂസഫലി കാക്കഞ്ചേരി. കഴിഞ്ഞ മാസമാണ് ഔദ്യോഗിക കാലാവധി പൂർത്തിയാക്കി അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. കോഴിക്കോട് ഷോറൂമിൽ നിന്നും അദ്ദേഹം വാങ്ങിയ പുതിയ കാറിന്റെ ഫോട്ടോ ഉൾപ്പെടുത്തിയിരുന്നു വാട്സ്ആപ്പിൽ അപവാദ പ്രചാരണം നടത്തിയത്. ഇതേ തുടർന്നാണ് അദ്ദേഹം പരാതി നൽകിയത്.