ദമ്മാം: രിസാല സ്റ്റഡി സർക്കിൾ ദമ്മാം സോൺതല തർതീൽ സ്വാഗതസംഘ രൂപീകരണം നടന്നു. ദമ്മാം റീജിയൺ ഐ സി എഫ് പ്രസിഡന്റ് അഹ്മദ് നിസാമി ഉദ്ഘാടനവും, സബൂർ കണ്ണൂർ കീ നോട്ട് അവതരണവും നടത്തി. സിദ്ധീഖ് സഖാഫി ഉറുമി ചെയർമാനായും അഷ്‌റഫ് ചാപ്പനങ്ങാടി കൺവീനറും അർഷാദ് കണ്ണൂർ ട്രഷററുമായി എട്ടാം എഡിഷൻ തർതീലിന് ദമ്മാമിൽ സ്വാഗതസംഘ കമ്മിറ്റി നിലവിൽ വന്നു.
ദമ്മാം പരിധിയിലെ എട്ട് സെക്ടറുകളിൽ നിന്നും മത്സരം പൂർത്തിയാക്കിയെത്തുന്ന വിജയികൾ കിഡ്സ്, ജൂനിയർ, സെക്കണ്ടറി, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലും ഹാഫിള് വിഭാഗത്തിൽ പ്രത്യേകവും സോൺ മത്സരങ്ങളിൽ മാറ്റുരക്കും.
വിശുദ്ധ ഖുർആൻ അവതീർണമായ പവിത്ര മാസമായ റമളാനിൽ ഖുർആനിനെ പഠിച്ചും ആശയ പ്രസരണം നടത്തിയും ഖുർആൻ പാരായണം, ഹിഫ്ള്, ഖുർആൻ സെമിനാർ, ഖുർആൻ എക്സ്പോ തുടങ്ങി വിവിധ ഇനം മത്സര പരിപാടികൾ ഉൾക്കൊളിച്ചുള്ളതാണ് തർതീൽ.
2025 മാർച്ച് 21 ദമ്മാമിൽ നടക്കുന്ന സോൺതല തർതീലിന് മുന്നോടിയായി സെക്ടർ തല മത്സരങ്ങൾ നടക്കും. നാല് വയസ്സ് മുതൽ മുപ്പത് വയസുവരെയുള്ളവർക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാം. പ്രോഗ്രാം രജിസ്റ്റർ ചെയ്യാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സ്വാഗതസംഘം അറിയിച്ചു.
https://surveyheart.com/form/67bace60054d8a46b9d788ef