പത്തനംതിട്ട: മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച മകനെ പോലീസ് അറസ്റ് ചെയ്‌തു. തിരുവല്ല കവിയൂരിലാണ് സംഭവം. 75 വയസ്സുള്ള മാതാവിനെയാണ് മകൻ സന്തോഷ് ക്രൂരമായി മർദിച്ചത്.
സന്തോഷ് മാതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ അയൽവാസിയായ ബന്ധു പകർത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുക്കുന്നത്. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
സഹോദരങ്ങളെല്ലാം മറ്റു വീടുകളിലാണ് താമസം. മർദ്ദനം പതിവായതോടെയാണ് അയൽവാസികൾ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയത്.