ജിദ്ദ: മലപ്പുറം ജില്ല കെഎംസിസി വനിത വിംഗ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഷഫീദ ടീച്ചർക്ക് ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി സ്വീകരണം നൽകി. പരിപാടി മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡൻ്റ് ഷാജഹാൻ പൊന്മള അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡണ്ട് അഷ്‌റഫ് മുല്ലപ്പള്ളി, സെക്രട്ടറി അഷ്‌റഫ് ഇ. സി, സൈനുദ്ധീൻ എടയൂർ, കെ. കെ ശരീഫ്, എം. ടി നാസർ ഇരിമ്പിളിയം, സഹീർ കുറ്റിപ്പുറം, ഫൈസൽ എടയൂർ, മുജീബ് മുല്ലപ്പള്ളി, ഹംദാൻ ബാബു കോട്ടക്കൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .
ഷഫീദ ടീച്ചർ മറുപടി പ്രസംഗം നടത്തി. സേവന രാഷ്ട്രീയത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കെഎംസിസി മാതൃകയാണെന്ന് അവർ പറഞ്ഞു. ഏൽപ്പിക്കപ്പെട്ട സ്ഥാനം വലിയ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കി പ്രവാസ ലോകത്തെ സ്ത്രീകളിൽ രാഷ്ട്രീയ ബോധം വളർത്തുന്നതോടൊപ്പം സാന്ത്വനത്തിന്റെ കരങ്ങളായി മാറാനും കെഎംസിസി വനിത വിംഗ് ശ്രമിക്കുമെന്ന് ഷഫീദ ടീച്ചർ പറഞ്ഞു. മണ്ഡലം കെഎംസിസി സെക്രട്ടറി ആബിദ് തയ്യിൽ സ്വാഗതവും സമദലി പൊന്മള നന്ദിയും പറഞ്ഞു.